ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്നു

goldബദിയഡുക്ക: ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണവും കവര്‍ന്നു. ഒന്നര പവന്‍ സ്വര്‍ണവും 2300 രൂപയുമാണ് നഷ്ടപ്പെട്ടത്. ബദിയഡുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപത്തെ ഗള്‍ഫ് കാരന്‍ ജുനൈദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഭാര്യ ഖൈറുന്നിസ കഴിഞ്ഞ ദിവസം ആരിക്കാടിയിലെ ബന്ധുവീട്ടില്‍ പോയിതിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പുറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. അകത്തെത്തി പരിശോധിച്ചപ്പോളാണ് ആഭരണവും പണവും നഷ്ടപ്പെട്ടത് മനസ്സിലായത്. ഖൈറുന്നിസയുടെ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

KCN

more recommended stories