വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തുന്നതിനായി വോട്ടുവണ്ടിയെത്തുന്നു

voteതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീന്‍  പരിചയപ്പെടുത്തുന്നതിനായി  വോട്ടുവണ്ടിയെത്തുന്നു. വോട്ടു ചെയ്യുന്ന വിധം വോട്ടര്‍മാര്‍ക്ക്  മുന്നില്‍ അവതരിപ്പിക്കുന്നതിനും വോട്ടു ചെയ്യുന്നതിന് അവസരമൊരുക്കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷനും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്് പബ്ലിക് റിലേഷന്‍സ് വകുപ്പുമാണ് വോട്ടുവണ്ടി സജ്ജമാക്കിയിട്ടുളളത്.

ഒക്‌ടോബര്‍ 29,30, 31 തീയതികളില്‍ വോട്ടുവണ്ടി ജില്ലയില്‍ പര്യടനം നടത്തും. 29ന് രാവിലെ 10.30 ന് ജില്ലാ തെരഞ്ഞെടുപ്പ്  ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ കളക്ടറേറ്റ് പരിസരത്ത്  ഫ്‌ളാഗ് ഓഫ് ചെയ്യും. വോട്ട് ചെയ്ത് നോക്കുന്നതോടൊപ്പം വോട്ടിംഗിന്റെ ഘട്ടങ്ങള്‍ വിശദീകരിക്കുന്ന സി.ഡി പ്രദര്‍ശനവും വോട്ടുവണ്ടിയില്‍ ഉണ്ടാകും. വോട്ടിംഗ് മെഷീനിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും

KCN

more recommended stories