മികച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ് നല്‍കി

awardകൃഷി വകുപ്പ് നടപ്പാക്കുന്ന സമഗ്രപച്ചക്കറി വികസന പദ്ധതി പ്രകാരം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച  കര്‍ഷകര്‍ക്ക് അവാര്‍ഡ് നല്‍കി.  കളക്ടറേറ്റ് കോണ്‍ഫറന്‍സ്  ഹാളില്‍ നടന്ന  ചടങ്ങില്‍ ജില്ലാ കളക്ടര്‍  പി.എസ് മുഹമ്മദ് സഗീര്‍  കര്‍ഷകര്‍ക്ക് അവാര്‍ഡ് നല്‍കി.  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍  കെ. ശിവരാമകൃഷ്ണന്‍  അധ്യക്ഷത വഹിച്ചു.  കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തില്‍ പടന്നക്കാട്  കാര്‍ഷിക കോളേജ്  കോക്കനട്ട് മിഷന്‍ അസോസിയേറ്റ് ഡയറക്ടര്‍  ഡോ. ജയപ്രകാശ് നായക് ക്ലാസ്സെടുത്തു. ഡിഡിഇ സൗമിനി കല്ലത്ത് സംസാരിച്ചു.  കൃഷി ഡെപ്യൂട്ടി ഡയറക്ടറുമാരായ പി. പ്രദീപ് സ്വാഗതവും  എസ് സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

KCN