ലോകം ആദരിക്കുന്ന വ്യക്തികളിൽ ഗാന്ധിജി നാലാമത് മോദി പത്താമതും

nodiജനീവ ∙ ലോകത്തിലെ ഏറ്റവും ബഹുമാന്യരായ വ്യക്തികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പത്താം സ്ഥാനം. അന്തരിച്ച ദക്ഷിണാഫ്രിക്ക മുൻ പ്രസിഡന്റ് നെൽസൻ മണ്ഡേലയാണ് ഒന്നാം സ്ഥാനത്ത്. പോപ് ഫ്രാൻസിസിനാണ് രണ്ടാം സ്ഥാനം. ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധി നാലാം സ്ഥാനത്താണ്. വേൾഡ് ഇക്കണോമിക് ഫോറം 125 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്.

ടെസ്‍ല മോട്ടേഴ്സ് സിഇഒ ഇലോൺ മസ്ക് (മൂന്നാം സ്ഥാനം), മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (അഞ്ചാം സ്ഥാനം) യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ( ആറാ സ്ഥാനം), വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൺ (ഏഴാം സ്ഥാനം), ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് (എട്ടാം സ്ഥാനം), നൊബേൽ പുരസ്കാര ജേതാവ് മുഹമ്മദ് യൂനസ് (ഒൻപതാം സ്ഥാനം) എന്നിങ്ങനെയാണ് പട്ടികയിലെ മറ്റുള്ളവരുടെ സ്ഥാനം.

20 നും 30 നും ഇടയിൽ പ്രായമുള്ളവരാണ് സർവേയിൽ പങ്കെടുത്തത്.

KCN

more recommended stories