അന്വേഷണം നടന്നില്ലെന്നതിന്റെ തെളിവാണ് കോടതിവിധിയെന്നു ബിജു രമേശ്

bijuതിരുവനന്തപുരം∙ കൃത്യമായ അന്വേഷണം നടന്നില്ലെന്നതിന്റെ തെളിവാണ് കോടതിവിധിയെന്നു പരാതിക്കാരനായ ബിജു രമേശ്. തെളിവുകളെപ്പറ്റി വ്യക്തമായ അന്വേഷണം നടത്തിയില്ല. മൊഴി രേഖപ്പെടുത്തിയതിലും അട്ടിമറി നടന്നു. കേസ് അട്ടിമറിക്കാൻ വിൻസൺ എം. പോൾ ശ്രമിച്ചുവെന്നും ബിജു രമേശ് തിരുവനന്തപുരത്ത് പറഞ്ഞു.

പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിന് ധനമന്ത്രി കെ.എം. മാണി കോഴവാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്നു കണ്ടെത്തിയിരുന്നു. ബാർ കോഴക്കേസിൽ ധനമന്ത്രി കെ.എം.മാണിക്കെതിരെ തുടരന്വേഷണത്തിനും കോടതി ഉത്തരവിട്ടു.

വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൺ എം. പോളിനു കോടതിയുടെ രൂക്ഷവിമർശനവും നേരിടേണ്ടി വന്നു. അന്വേഷണ ഉദ്യോഗസ്ഥൻ പരമാവധി കഴിവുപയോഗിച്ച് അന്വേഷിച്ചു സമർപ്പിച്ച വസ്തുതാ റിപ്പോർട്ടിലെ കണ്ടെത്തലുകളും തെളിവുകളും അവഗണിക്കപ്പെട്ടുവെന്നും മേലധികാരിയെന്ന അധികാരമാണ് വിജിലന്‍സ് ഡയറക്ടർ പ്രയോഗിച്ചതെന്നും ഇത്തരം മനോഭാവം എതിർക്കപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഇതേത്തുടർന്ന് കോടതി വിധിക്കു പിന്നാലെ വിൻസൺ.എം. പോൾ അവധിയിൽ പ്രവേശിച്ചു.

KCN

more recommended stories