സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം ഒരുക്കി സൗത്ത് ചിത്താരിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

classsകാഞ്ഞങ്ങാട്: ചിത്താരി ഹിമായത്തുല്‍ ഇസ്ലാം യു.പി. സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തനം തുടങ്ങി.  വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സ്കൂളില്‍ നിന്നും പടിയിറങ്ങിയ സൗത്ത് ചിത്താരിയിലെ ഒരുപറ്റം പൂര്‍വ്വവിദ്യാര്‍ഥികളാണ് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ സ്കൂളിന് പൊന്‍ തൂവല്‍ ചാര്‍ത്തുക എന്ന ഉദ്ദേശത്തോടെ പിടിഎ കമ്മിറ്റിയുടെ സഹകരണത്തോടെ സ്മാര്‍ട്ട് ക്ലാസ്സ്‌ റൂം ഒരുക്കിയത്.
ബേക്കല്‍ ഏ.ഇ.ഒ രവിവര്‍മ്മന്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ കെ.അബ്ദുല്‍ അസീസ്‌ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു, ജമാഅത്ത് പ്രസിഡണ്ട് അഹമദ് അഷ്‌റഫ്‌ മൗലവി അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ സി.എം. ഹസ്സന്‍, പിടിഎ പ്രസിഡണ്ട് അബ്ബാസ് കല്ലിങ്കാല്‍, ഇ.കെ. മുഹമ്മദ്‌കുഞ്ഞി,സി.കെ. അബ്ദുല്‍ അസീസ്‌, വണ്‍ഫോര്‍ അഹമദ്, സി.കെ. കരീം, സ്നേഹപ്രഭ ടീച്ചര്‍, ഉമ്മര്‍ മാസ്റ്റര്‍, കുഞ്ഞഹമദ് മാസ്റ്റര്‍, റഊഫ് മാസ്റ്റര്‍, സുബൈര്‍ എം.കെ, ഫളലു, ശിഹാബ് സി.കെ, കുശാല്‍ ഹസൈനാര്‍, ഹാറൂണ്‍ ചിത്താരി, അന്‍വര്‍ ഹസ്സന്‍ എം.കെ, ഇ.കെ.ശംസുദ്ധീന്‍, ഇര്‍ഷാദ് സി.കെ, നദീര്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories