ബാർ കേസ് ചർച്ച ചെയ്യാൻ കെപിസിസി യോഗം ചേരുമെന്ന് സുധീരൻ

baaarതിരുവനന്തപുരം ∙ തദ്ദേശ ഭരണ തിരഞ്ഞടുപ്പിനു ശേഷം, മന്ത്രി കെ.എം. മാണിക്ക് എതിരെയുള്ള കേസ് ഉൾപ്പെടെ, യുഡിഎഫിന്റെ ജനകീയാടിത്തറ വിപുലമാക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി കെപിസിസി യോഗം ചേരുമെന്നു പ്രസിഡന്റ് വി.എം. സുധീരൻ. ഇതിനായി 11നു കെപിസിസി ഭാരവാഹികളുടെയും 12 എക്സിക്യൂട്ടിവിന്റെയും യോഗം ചേരുമെന്നും രാഷ്ട്രീയ ഔചിത്യം മാനിച്ചു കൊണ്ടുള്ള വിലയിരുത്തലായിരിക്കും പാർട്ടി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം. മാണി രാജി വയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു സുധീരൻ.

കെപിസിസി പ്രസിഡന്റിന് പാർട്ടി ഫോറത്തിൽ ചർച്ച ചെയ്തു മാത്രമേ അഭിപ്രായം രൂപീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഭരണപരമായ കാര്യങ്ങളിൽ മുഖ്യമന്ത്രിക്കു പ്രതികരിക്കേണ്ടി വരും. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. ഇതിന്റെ എല്ലാ വശവും പാർട്ടി പരിശോധിക്കും.

മുന്നണിയെ ശക്തമാക്കുന്നതിന് എന്തൊക്കെ ചെയ്യാമോ അതെല്ലാം ഈ തിരഞ്ഞെടുപ്പിനു ശേഷം ചെയ്യും. അങ്ങനെ ശക്തമായ ജനകീയാടിത്തറയിൽ നിന്നു കൊണ്ടായിരിക്കും യുഡിഎഫ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും സുധീരൻ പറഞ്ഞു.

KCN

more recommended stories