ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ

blasters

അവസരങ്ങളുടെ ചാകര തീർത്ത് ആദ്യപകുതി ആവേശഭരിതമാക്കിയ കേരളാ ബ്ലാസ്റ്റേഴ്സ് പുണെ സിറ്റിക്കെതിരായ നിർണായക മൽസരത്തിന്റെ . ഇടവേളയ്ക്ക് തൊട്ടുമുൻപ് ഇംഗ്ലീഷ് താരം ക്രിസ് ഡാഗ്നൽ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. കൊച്ചിയിലെ ഹോം മൈതാനത്ത് അവസരങ്ങളുടെ പെരുമഴ തന്നെ തീർക്കാൻ ബ്ലാസ്റ്റേഴ്സ് താരനിരയ്ക്കായെങ്കിലും അവയിൽ ഗോളിലേക്കെത്തിയത് ഒന്നു മാത്രമായത് പുണെയുടെ ഭാഗ്യം.

തുടർച്ചയായ അഞ്ചാം മൽസരത്തിലും കൊച്ചിയെ മഞ്ഞക്കടലാക്കിയെത്തിയ പതിനായിരക്കണക്കിന് ആരാധകർക്കു മുന്നിൽ ഓരോ അഞ്ചു മിനിറ്റിലും കുറഞ്ഞത് രണ്ടെണ്ണം വീതമെന്ന രീതിയിൽ അവസരങ്ങളുടെ ചാകരയൊരുക്കിയ ബ്ലാസ്റ്റേഴ്സിന് പക്ഷേ, ഗോൾ കണ്ടെത്താൻ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലെത്തേണ്ടിവന്നു. തുറന്ന അരഡസനിലേറെ അവസരങ്ങളാണ് ആദ്യ 30 മിനിറ്റിനുള്ളിൽത്തന്നെ ബ്ലാസ്റ്റേഴ്സ് മൽസരത്തിൽ തുറന്നെടുത്തത്. പുണെ മുന്നേറ്റ നിര ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കെത്തിയത് അപൂർവം അവസരങ്ങളിൽ മാത്രം.

പ്ലേയിങ് ഇലവനിൽ സ്ഥിരം വ്യത്യാസം വരുത്തി കളിക്കാരിൽ വിശ്വാസമില്ലെന്ന പ്രതീതി സൃഷ്ടിച്ച മുൻ പരിശീലകൻ പീറ്റർ ടെയ്‌ലറിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ മൽസരത്തിൽ താൽക്കാലിക പരിശീലകൻ ട്രെവർ മോർഗൻ വിന്യസിച്ച ബ്ലാസ്റ്റേഴ്സ് നിരയിൽ ഒരേയൊരു മാറ്റവുമായാണ് പുതിയ പരിശീലകൻ ടെറി ഫീലാൻ ടീമിനെ ഇറക്കിയത്. ചെന്നൈയിനെതിരെ ചുവപ്പുകാർഡു കണ്ട പെറോണിന് പകരം ഹോസു പ്രീറ്റോ ആദ്യ ഇലവനിലെത്തി.

പതിവുപോലെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയായിരുന്നു മൽസരത്തിന്റെ തുടക്കം. നാലാം മിനിറ്റിൽത്തന്നെ കഴിഞ്ഞ പുണെ-ബ്ലാസ്റ്റേഴ്സ് മൽസരത്തിലെ ഹെഡർ മഴയെ ഓർമിപ്പിക്കുന്നൊരു ഹെഡറുമായി റാഫി ഗ്യാലറികളിൽ അനക്കമുണ്ടാക്കി. പന്തു പക്ഷേ, പുറത്തേക്ക് പോയി. തൊട്ടടുത്ത മിനിറ്റിൽ ഗ്യാലറികളെ നിശബ്ദമാക്കി പുണെ ബ്ലാസ്റ്റേഴ്സ് വല ചലിപ്പിച്ചതാണ്. റഫറിയുടെ ഓഫ്സൈഡ് വിസിൽ വന്നതോടെ ഗ്യാലറികളിൽ വീണ്ടും ആവേശത്തിരയിളക്കം.

അടുത്ത മിനിറ്റിൽ റാഫിക്ക് കിട്ടിയ അവസരം പുറത്തടിച്ചു കളഞ്ഞു. പിന്നാലെ, ഗോളി മാത്രം മുന്നിൽ നിൽക്കെ കിട്ടിയ രണ്ടു സുവർണാവസരങ്ങൾ സന്ദേശ് ജിങ്കാനും സാഞ്ചസ് വാട്ടും തുലച്ചു കളഞ്ഞു. ഹോസുവിന്റെ കോർണർ കിക്കിൽ നിന്നു കിട്ടിയ പന്ത് കൊയിമ്പ്ര മെഹ്താബിനും മെഹ്താബ് ജിങ്കാനും മറിച്ചെങ്കിലും ജിങ്കാന്റെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പറന്നു. പിന്നാലെ ഡാഗ്നലിനിന്റെ തളികയിലെന്നവണ്ണമുള്ള ക്രോസിൽ വാട്ട് കാലുവച്ചാൽ മാത്രം മതിയായിരുന്നു ഗോളിലെത്താൻ. വാട്ടിന്റെ നീട്ടിയ കാലുകളെ കടന്ന് പന്ത് പക്ഷേ പുറത്തേക്ക്.

21, 22 മിനിറ്റുകളിലും കിട്ടി ബ്ലാസ്റ്റേഴ്സിന് തകർപ്പൻ രണ്ട് അവസരങ്ങൾ. 21-ാം മിനിറ്റിൽ ഹോസുവിൽ നിന്ന് ലഭിച്ച പാസിൽ വാട്ട് തൊടുത്ത ഷോട്ട് പുറത്തുപോയി. 22-ാം മിനിറ്റിൽ യൂജിൻസണിൽനിന്നും തട്ടിയെടുത്ത പന്തുമായി ബോക്സിനു മുന്നിലേക്ക് ഓടിക്കയറിയ കൊയിമ്പ്ര പുണെ പ്രതിരോധത്തെ നെടുകെ പിളർത്തി പന്ത് ഡാഗ്നിലിന് നൽകി. ഗോളിമാത്രം മുന്നിൽ നിൽക്കെ ഡാഗ്നൽ തൊടുത്ത ദുർബലമായ ഷോട്ട് പുറത്തുപോയി. കാണികളൊന്നാകെ തലയിൽ കൈവച്ചുപോയ നിമിഷം! 25-ാം മിനിറ്റിലും 26-ാം മിനിറ്റിലും 29-ാം മിനിറ്റിലും, 30-ാം മിനിറ്റിലും കിട്ടി അവസരങ്ങൾ. ഒന്നും ഗോളിലേക്കെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് സാധിക്കാതിരുന്നത് പുണെയുടെ ഭാഗ്യം.

KCN

more recommended stories