ചിത്രരചനാ മല്‍സരം

drawing kcnകാഞ്ഞങ്ങാട് :കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് മേഖലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മല്‍സരവും, ക്യാമ്പും നവംബര്‍ 22 ന് ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കെ.എ. ഗഫൂര്‍ ഉല്‍ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ അദ്ധ്യക്ഷത വഹിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് ഛ467 2 209090 എന്ന നമ്പറിലോ കാഞ്ഞങ്ങാട് സിറ്റി ചാനലിലോ പേര് രജിസ്റ്റര്‍ ചെയ്യും. പത്ര സമ്മേളനത്തില്‍ ശ്യാമ ശശി, ഷുക്കൂര്‍ കോളിക്കര , സതീഷ് കെ.പാക്കം, മോഹനന്‍ ടി.വി, വിനോദ് പുല്ലൂര്‍ ,ലോഹിതാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories