എന്‍.ശങ്കര്‍ റെഡ്ഡി വിജിലന്‍സ് എ.ഡി.ജി.പി

shanker reddyഉത്തരമേഖലാ എ.ഡി.ജി.പി എന്‍.ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് എ.ഡി.ജി.പിയായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറുടെ ചുമതല അദ്ദേഹത്തിന് നല്‍കുമോ എന്ന കാര്യം വ്യക്തമല്ല. ജേക്കബ് തോമസിന്റെ ഒഴിവിലാണ് നിയമനം. നിലവില്‍ വിജിലന്‍സ് ഡയറക്ടറുടെ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. 2012 ല്‍ അല്‍പകാലം വിജിലന്‍സില്‍ എ.ഡി.ജി.പിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1986 ബാച്ച് ഐ.പി.എസ് ഓഫീസറാണ് ശങ്കര്‍ റെഡ്ഡി. ആന്ധ്രാപ്രദേശിലെ മെഹ്ബൂബ് നഗര്‍ സ്വദേശിയായ ശങ്കര്‍ റെഡ്ഡി കല്‍പറ്റ എ.എസ്.പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വയനാട് എസ്.പി.,കോഴിക്കോട് സിറ്റി കമ്മീഷണര്‍, തിരുവനന്തപുരം റൂറല്‍ എസ്.പി., മധ്യമേഖല ഡി.ഐ.ജി., ഉത്തര മേഖല .ഡി.ഐ.ജി., ഇന്റലിജന്‍സ് ഡി.ഐ.ജി., വിജിലന്‍സ് ഐ.ജി. എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ലും 2012 ലും വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അര്‍ഹനായി.

ശങ്കര്‍ റെഡ്ഡിക്ക് പകരം നിതിന്‍ അഗര്‍വാളാണ് പുതിയ ഉത്തരമേഖലാ എ.ഡി.ജി.പി.

എം.ആര്‍ അജിത് കുമാറിനെ തൃശൂര്‍ റേഞ്ച് ഐ.ജിയായും മഹിപാല്‍ യാദവിനെ എറണാകുളം റേഞ്ച് ഐ.ജിയായി  നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

KCN

more recommended stories