കരിച്ചേരി പുഴയിൽ കാണാതായ യുവാവിന്റെ ജഡം കിട്ടി

sajiഒടയംചാൽ: പുഴയിൽ കുളിക്കുന്നതിനിടയിൽ ചൂഴിയിൽപെട്ട് കാണാതായ അട്ടേങ്ങാനം സ്വദേശിയായ പെയിന്റിംങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

കുഞ്ഞികൊച്ചിയിലെ ലക്ഷ്മിയുടെ മകൻ സജി (28)യാണ് കരിച്ചേരി പുഴയിൽ മുങ്ങി മരിച്ചത്. ബുധനാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നത്തിനിടയിൽ ചൂഴിയിൽ പെടുകയായിരുന്നു. നാട്ടുകാരും, കുറ്റിക്കോലിൽ നിന്ന് എത്തിയ ഫയർഫോഴ്സും തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.നേരത്തെ ഗൾഫിൽ ആയിരുന്നു സജി.ഏക സഹോദരി വിജിത.

KCN

more recommended stories