പത്തു രൂപ നൽകിയാൽ മന്ത്രിക്കൊപ്പം നിന്ന് സെൽഫിയെടുക്കാം; പണം ജീവകാരുണ്യ പ്രവർത്തനത്തിന്

selfieഭോപ്പാൽ∙ മണ്ഡലത്തിലെ ജനങ്ങൾക്ക് മധ്യപ്രദേശ് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി തനിക്കൊപ്പം നിന്നു സെൽഫിയെടുക്കാൻ അവസരമൊരുക്കുന്നു. ഒരു നിബന്ധനയുണ്ട്. പത്തു രൂപ ഫീസ് നൽകണം. വെറുതേയല്ല, മണ്ഡലത്തിലെ ഒരു കാരുണ്യ പദ്ധതിയിൽ പങ്കെടുക്കാനുള്ള അവസരമാണ് ഇതിലൂടെ മന്ത്രിയായ കുൻവർ വിജയ് ഷാ നൽകുന്നത്.ആദിവാസി വംശമായ മക്രായ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഷാ തന്റെ മണ്ഡലമായ ഹർസുദിൽ നിർമിക്കുന്ന ആദിവാസി വൃദ്ധസദനത്തിനു വേണ്ടിയുള്ള ഫണ്ട് ആയി ഈ പണം ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. വൃദ്ധസദനം അടുത്ത വർഷം തുറന്നുകൊടുക്കും. ഇതിനായി പലമാർഗങ്ങളിൽ കൂടി ഫണ്ട് കണ്ടെത്തുന്നുണ്ടെന്നും എന്നാൽ, പണമില്ലാത്തവർക്കു തനിക്കൊപ്പം നിന്നു സെൽഫിയെടുക്കണമെങ്കിൽ അതിനും സാധിക്കുമെന്നും ഷാ അറിയിച്ചു.അതേസമയം, ഈ ആശയം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും തന്റെ മണ്ഡലത്തിലുള്ളവരുടെ അഭിപ്രായം തേടിയ ശേഷമേ തീരുമാനിക്കൂയെന്നും മന്ത്രി അറിയിച്ചു.ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മകൾ ആനി രാജകുമാരി സാമൂഹിക പ്രവർത്തനത്തിനു വേണ്ടിയുള്ള പണം കണ്ടെത്താൻ ഈ ആശയം ഉപയോഗിച്ചിരുന്നു.

KCN

more recommended stories