ആർ.ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു

r shankerകൊല്ലം∙ കേരളാ മുൻ മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ.ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു. ചടങ്ങിൽ പങ്കെടുക്കാൻ കൊല്ലത്തെത്തിയ പ്രധാനമന്ത്രിയെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കൊച്ചിയിൽ നിന്നും ഹെലികോപ്റ്ററിൽ ആശ്രാമം മൈതാനത്ത് എത്തിയ മോദി കാർ മാർഗമാണ് വേദിയിലെത്തിയത്.ചടങ്ങിൽ നിന്നും ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ അദ്ദേഹം ചടങ്ങിനെത്തിയില്ല. മുഖ്യമന്ത്രിയെ ക്ഷണിച്ചശേഷം ഒഴിവാക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ജനപ്രതിനിധികളും ചടങ്ങിൽനിന്നും വിട്ടുനിന്നു. എൻ.കെ. പ്രേമചന്ദ്രൻ എംപി, എം.എ. അസീസ് എംഎൽഎ, പി.കെ. ഗുരുദാസൻ എംഎൽഎ തുടങ്ങിയവരാണ് ചടങ്ങ് ബഹിഷ്കരിക്കുന്നത്. കൊല്ലം മേയർ രാജേന്ദ്ര ബാബുവും ചടങ്ങിൽനിന്ന് വിട്ടുനിന്നത്.<

KCN

more recommended stories