കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒരു കിലോ സ്വര്‍ണം സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

khdകാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒരു കിലോ സ്വര്‍ണം സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. തൃശൂര്‍ സ്വദേശി വിജു എന്നയാളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐ.ഒ.സി ഇന്റലിജന്‍സ് മേധാവി കെ.വി പത്മകുമാര്‍, ഓഫീസര്‍മാരായ കെ. ഹരിദാസ്, പി.വി രത്‌നാകരന്‍, ഒ. ദാമോദരന്‍, ഡ്രൈവര്‍ എ. ശ്രീധരന്‍ എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തിയത്.

പിടിയിലായ ആള്‍ കാരിയര്‍ ആണെന്നാണ് സംശയിക്കുന്നത്. പിടികൂടിയ സ്വര്‍ണത്തിന് 4,03,021 രൂപ പിഴ ഈടാക്കി വിട്ടുകൊടുത്തതായി ഇന്റലിജന്‍സ് അധികൃതര്‍ അറിയിച്ചു. ഏതാനും ദിവസം മുമ്പും അനധികൃതമായി കൊണ്ടുപോകുമ്പോള്‍ കാഞ്ഞങ്ങാട്ട് നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. അന്നും പിഴ ഈടാക്കി സ്വര്‍ണം വിട്ടുകൊടുക്കുകയായിരുന്നു.

KCN

more recommended stories