മുടിവെട്ടിനും ഷേവിങ്ങിനും വില വര്‍ദ്ധിപ്പിച്ചു

barbarമുടിവെട്ടിനും ഷേവിങ്ങിനും 10 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടിഷന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതിയ നിരക്ക് ജനുവരി ഒന്നുമുതല്‍ നിലവില്‍ വരുമെന്നും നിത്യോപയോഗ സാധനങ്ങള്‍ക്കുള്ള വിലക്കയറ്റം കാരണമാണ് മുടിവെട്ടിനും ഷേവിങ്ങിനും വില വര്‍ധിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

മുടിവെട്ടിന് 50 രൂപയും ഷേവിങ്ങിന് 40 രൂപയുമാണ് ഇപ്പോള്‍ ഈടാക്കുന്നത്. പെന്‍ഷന്‍ ആയിരം രൂപയാക്കുക, ഹെല്‍ത്ത് കാര്‍ഡ് നടപ്പിലാക്കുക, മാലിന്യ നിര്‍മാര്‍ജനത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് അസോസിയേഷന്‍ ജനുവരി ഏഴിന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

KCN

more recommended stories