പകര്‍പ്പവകാശം ലംഘിച്ച് സിനിമകള്‍ ഡൗണ്‍ലോഡ്‌ചെയ്ത മൊബൈല്‍ ഷോപ്പുടമ പിടിയില്‍

Apple copyകാഞ്ഞങ്ങാട് :പകര്‍പ്പവകാശ നിയമം ലംഘിച്ച് വന്‍തോതില്‍ പുതിയ സിനിമകള്‍ സിഡിയിലും ചിപ്പുകളിലും പെന്‍െ്രെഡവുകളിലും പകര്‍ത്തി നല്‍കുന്ന മൊബൈല്‍ ഷോപ്പ് ഉടയും തൊഴിലാളികളും പിടിയില്‍.  കാഞ്ഞങ്ങാട് കോട്ടച്ചേരി നവരംഗ് ബില്‍ഡിംഗിനടുത്ത് വണ്‍ ടൂ ത്രീ മൊബൈല്‍ ഷോപ്പ് നടത്തുന്ന പനയാലിലെ ഹസൈനാര്‍, പനയാല്‍ കുണിയയിലെ പതിനേഴുകാരന്‍, ബേക്കലിലെ ഇര്‍ഫാന്‍ എന്നിവരാണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്.

പുതുതായി റിലീസ് ചെയ്ത പത്തേമാരി, എന്ന് നിന്റെ മൊയ്തീന്‍, ഓം ശാന്തി ഓശാന തുടങ്ങി രണ്ടുഡസനോളം സിനിമകളുടെ പകര്‍പ്പാണ് അനധികൃതമായി ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആവശ്യക്കാര്‍ക്ക് ഇവിടെ നിന്നും പകര്‍ത്തി നല്‍കിയത്.  ഇതുസംബന്ധിച്ച് വിവരം ലഭിച്ച ഹൊസ്ദുര്‍ഗ് എസ് ഐ മുകുന്ദനും പാര്‍ട്ടിയും ചേര്‍ന്നാണ് ഇന്നലെ മൊബൈല്‍ ഷോപ്പ് റെയ്ഡ് ചെയ്ത് പകര്‍പ്പവകാശമില്ലാതെ അനധികൃതമായി സിനിമ പകര്‍ത്തുന്നത് പിടികൂടിയത്. ഇവ പകര്‍ത്തിയ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

KCN

more recommended stories