കാസര്‍കോട് മെഡിക്കല്‍ കോളജ് സമരം താല്‍ക്കാലികായി നിര്‍ത്തി വെച്ചു: സമരസമിതി

 kasaragod gov medical collegeiകാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പണി ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി കഴിഞ്ഞ 10 ദിവസമായി നടത്തി വന്നിരുന്ന സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എംഎല്‍എ എന്‍.എ നെല്ലിക്കുന്ന്, ചീഫ് സെക്രട്ടറി ജിജി തോണ്‍സണ്‍, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ എന്നിവര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 25 കോടി രൂപയുടെ ടെണ്ടറിന്റെ അധിക തുകയ്ക്കുള്ള അംഗീകാരത്തിന്റെ ഉത്തരവ് സര്‍ക്കാര്‍ ഇറങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലികമായി സമരം നിര്‍ത്തിവെക്കാന്‍ ജനകീയ സമര സമിതി തീരുമാനിച്ചത്.

കലക്ടറുടെ ചേമ്പറില്‍ നടന്ന ചര്‍ച്ചയില്‍ 68 കോടി രൂപയുടെ ഹോസ്പ്പിറ്റല്‍ ബ്ലോക്കിന്റെ അധികതുകയ്ക്കുള്ള അംഗീകാരംകൂടി ഒരാഴ്ച്ചക്കകം നല്‍ക്കുമെന്ന് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് ഉറപ്പ് നല്‍കി. ഉറപ്പ് പാലിച്ചില്ലെങ്കില്‍ ജനുവരി നാലാം തീയ്യതി പ്രഖ്യാപ്പിച്ച ജില്ലാ ഹര്‍ത്താലോട് കൂടി സമരം തുടരുമെന്നും അറിയിച്ചു. സമര സമിതി ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍പെടുത്തി പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി പ്രയത്‌നിച്ച എംഎല്‍എ എന്‍. എ നെല്ലിക്കുന്നിനെ യോഗം അഭിനന്ദിച്ചു.

യോഗത്തില്‍ മാഹിന്‍ കേളോട് അധ്യക്ഷത വഹിച്ചു. കെ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ എ.കെ ശ്യാം പ്രസാദ് സ്വാഗതം പറഞ്ഞു. ഗിരീഷ,് കെ. കുമാരന്‍, വിജയന്‍ കോടോത്ത്, സണ്ണി ജോസഫ്, സലാഹുദ്ദീന്‍, ഫാറൂഖ് കാസ്മി, പി. കരുണാകരന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഗിരി കൃഷ്ണന്‍, ആസിഫ് ആലംപാടി, മുഹമ്മദാലി ഫത്താഹ്, മുഹമ്മദ് റഫീഖ്, ചന്ദ്രശേഖരന്‍ നായര്‍, എ.കെ മൊയ്തീന്‍, അജയന്‍ പരവനടുക്കം, എം.കെ രാധകൃഷ്ണന്‍, കെഎംകെ നമ്പ്യാര്‍, ഡോ. എ.എന്‍ മനോഹരന്‍, കെ ഭാസ്‌കരന്‍, പ്രൊഫ. ശ്രീനാഥ്, ഗിരി വാഴയില്‍, കുഞ്ചാര്‍ മുഹമ്മദ്, രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories