കാഞ്ഞങ്ങാട് നഗരത്തില്‍ എ ടി എം കവര്‍ച്ചാ ശ്രമം; പ്രതിയുടെ സിസിടിവി ചിത്രം പോലീസ് പുറത്തുവിട്ടു

khd atm കാഞ്ഞങ്ങാട് നഗരത്തില്‍ രണ്ട് എ ടി എം കൗണ്ടറുകളില്‍ കവര്‍ച്ചാ ശ്രമം നടത്തിയ പ്രതിയുടെ സിസിടിവി ചിത്രം പോലീസ് പുറത്തുവിട്ടു. പുതിയകോട്ട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തുള്ള വിജയ ബാങ്കിന്റെ എ ടി എം കൗണ്ടറിലും ബാങ്ക് ഓഫ് ബറോഡ കാഞ്ഞങ്ങാട് ശാഖയുടെ എ ടി എമ്മിലുമാണ് വ്യാഴാഴ്ച രാത്രി കവര്‍ച്ചാ ശ്രമമുണ്ടായത്.

വിജയബാങ്കിന്റെ എടിഎം കൗണ്ടറില്‍ പണം പുറത്തേക്ക് വരുന്ന യന്ത്രഭാഗം നീക്കം ചെയ്ത് കവര്‍ച്ച നടത്താനായിരുന്നു ശ്രമം. എന്നാല്‍ ഇത് നീക്കം ചെയ്യുന്നതിനിടെ യന്ത്രം പ്രവര്‍ത്തന രഹിതമായതോടെ കവര്‍ച്ചക്കാരന്‍ സ്ഥലം വിടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനുശേഷമാണ് ബാങ്ക് ഓഫ് ബറോഡ എടിഎം കൗണ്ടറിനകത്ത് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. ഇവിടെ വെച്ച് പെട്ടെന്ന് തന്നെ പ്രതി തിരിച്ചുപോയെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

കാസര്‍കോട്ട് നിന്നും വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി വിരലടയാളങ്ങള്‍ ശേഖരിച്ചു. വിജയ ബാങ്ക് കാഞ്ഞങ്ങാട് ശാഖാ മാനേജര്‍ അബ്ദുര്‍ റഹ് മാന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

KCN

more recommended stories