കാസര്‍കോട് ജില്ലയ്ക്ക് ഡിജിറ്റല്‍ ഇന്ത്യാ പുരസ്‌ക്കാരം

kasaraogdoകേന്ദ്രസര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യാ വാരാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചതിന് കാസര്‍കോട് ജില്ലാ ഭരണകൂടത്തിന് പുരസ്‌ക്കാരം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായി സഹകരിച്ച് സംസ്ഥാനത്ത് മികച്ചരീതിയില്‍ ആഘോഷം സംഘടിപ്പിച്ചതിന് രണ്ടാം സ്ഥാനമാണ് ജില്ലയ്ക്ക് ലഭിച്ചത്.

ഒന്നാം സ്ഥാനം ആലപ്പുഴയ്ക്കും മൂന്നാം സ്ഥാനം കണ്ണൂരിനും ലഭിച്ചു. സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനം നേടി. ഛത്തീസ്ഗഡ് ഒന്നാമതെത്തി. ജൂലൈയില്‍ നടത്തിയ ഡിജിറ്റല്‍ ഇന്ത്യാ വീക്ക് പരിപാടികളിലെ പങ്കാളിത്തവും പരിപാടികളുടെ എണ്ണവും പരിഗണിച്ചാണ് ജില്ല പുരസ്‌ക്കാരം നേടിയത്. ജില്ലാ, ബ്ലോക്ക് ഗ്രാമ പഞ്ചായത്തുതലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ജില്ലാതലത്തില്‍ ഡിജിറ്റല്‍ ലോക്കര്‍ സര്‍വീസ് സംബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തി. റാലി, ക്വിസ്, ഫഌഷ് മോബ്, അക്ഷയകേന്ദ്രങ്ങളുടെ സഹകരണത്തോടെ പഞ്ചായത്തുകളിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബോധവല്‍ക്കരണ പരിപാടി എന്നിവയും നടത്തിയിരുന്നു. ന്യൂഡല്‍ഹിയില്‍ ഹാബിറ്റാറ്റ് നടന്ന ചടങ്ങില്‍ കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദില്‍ നിന്നും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ജില്ലാ ഓഫീസര്‍ വി.എസ് അനില്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

 

KCN

more recommended stories