ബാർക്കേസിൽ മാണിക്കെതിരെ തെളിവില്ല; കേസ് അവസാനിപ്പിക്കണമെന്ന് വിജിലൻസ്

maniതിരുവനന്തപുരം∙ ബാർ കോഴക്കേസിൽ കെ.എം. മാണിയ്ക്കെതിരെ തെളിവില്ലെന്നു കാണിച്ച് എസ്പി: ആർ.സുകേശൻ തന്നെ പുനരന്വേഷണം നടത്തിയ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വിജിലൻസ് സമർപ്പിച്ചു. തുടരന്വേഷണത്തിലും മാണിക്കെതിരെ തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ല. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്നും വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.നേരത്തെ കണ്ടെത്തിയ തെളിവുകളിൽ പൊരുത്തക്കേടുകളുണ്ടെന്ന് സുകേശൻ പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ബാർ ലൈസൻസ് പുതുക്കുന്നതിനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിൽ വന്നപ്പോൾ മാറ്റിവയ്ക്കാൻ മന്ത്രി കെ.എം.മാണി നിർദേശിച്ചത് നിയമവകുപ്പ് നിർബന്ധമായും കാണേണ്ട ഫയലായതിനാലാണ്. ബിസിനസ് റൂൾ പ്രകാരം നിയമവകുപ്പ് കാണണമെന്നത് നിർബന്ധം.പാലായിലെ വീട്ടിൽ പണം കൊണ്ടുവന്നു എന്നതിനു തെളിവുകൾ ലഭിച്ചെന്നാണ് ആദ്യ അന്വേഷണത്തിൽ കണ്ടത്. പക്ഷേ, പണം സ്വരൂപിച്ചെത്തിയെന്ന് മൊഴികൊടുത്ത ബാറുടമ സജി ഡൊമനിക് പാലായിൽ പണമെത്തിച്ചുവെന്ന് പറയുന്ന സമയത്ത് പൊൻകുന്നത്തായിരുന്നുവെന്ന് മൊബൈൽ ടവർ‍ വഴിയുള്ള അന്വേഷണത്തിൽ പിന്നീട് കണ്ടെത്തി. എങ്ങനെ ഓടിയാലും പൊൻകുന്നത്തു നിന്ന് പാലായിൽ പറഞ്ഞ സമയത്ത് എത്തില്ലെന്നാണ് വിജിലൻസിന്റെ പുതിയ കണ്ടെത്തൽ.മൂന്നാമത് പ്രധാന തെളിവായത്, തിരുവനന്തപുരത്തെ മന്ത്രിയുടെ വീട്ടിൽ പണമെത്തിച്ച സംഭവമാണ്. പണം എത്തിച്ചുവെന്ന് പറയുന്നതിന്റെ തലേദിവസം രാത്രി 8.30ന് തിരുവനന്തപുരത്ത് പഴവങ്ങാടി ക്ഷേത്രത്തിനു സമീപം വച്ച് 35 ലക്ഷം കൈമാറിയെന്ന പ്രധാനമൊഴികളും കളവെന്ന് വിജിലൻസ് പറയുന്നു. കൊടുത്തു എന്ന് പറയുന്നവരും വാങ്ങിയെന്ന് പറയുന്ന ബാറുടമകളും ഈ സമയത്ത് പഴവങ്ങാടിയിൽ എത്തിയിട്ടില്ല. പിന്നീട് സാക്ഷി അമ്പിളി മാറ്റിപ്പറഞ്ഞ സമയത്തും ടവർ ലൊക്കേഷൻ വച്ചുള്ള പരിശോധനയിൽ സാക്ഷി മൊഴികളിൽ പ്രകടമായ വൈരുധ്യമുണ്ടെന്നും പുതിയ വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

KCN

more recommended stories