കണ്ണൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് അമ്മയും മകനുമടക്കം മൂന്നുപേർ മരിച്ചു

ammaകണ്ണൂർ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടാങ്കിനകത്തേക്കു വീണ് അമ്മയും മകനുമടക്കം മൂന്നു പേർ മരിച്ചു. കണ്ണൂർ ചെമ്പിലോട് കെ.വി. റോഡ് ചാത്തോത്ത്കുളത്തിനു സമീപമാണ് അപകടം. സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണംചെമ്പിലോട് സ്വദേശി സതി, മകൻ രതീഷ്, ചാലാട് സ്വദേശി മുനീർ എന്നിവരാണു മരിച്ചത്. സതിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ മുനീർ ശ്വാസം കിട്ടാതെ ടാങ്കിനുള്ളിൽ പെട്ടതോടെ രതീഷ് രക്ഷിക്കാനിറങ്ങി. രതീഷും ടാങ്കിനുള്ളിൽ കുടുങ്ങിയതോടെ സതിയും സെപ്റ്റിക് ടാങ്കിലേക്കിറങ്ങുകയും മൂന്നുപേരും വിഷവാതകം ശ്വസിച്ചു മരിക്കുകയായിരുന്നു.

KCN

more recommended stories