വിധികർത്താക്കളെ ചൊല്ലി കലോൽസവ മുഖ്യ വേദിയിൽ സംഘർഷം

sankharshamതിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ പ്രധാന വേദിയായ പുത്തരിക്കണ്ടത്ത് കാണികളു‌ടെ പ്രതിഷേധം സം‌ഘർഷത്തിലേക്ക്. വിധികർത്താക്കൾ കോഴവാങ്ങിയെന്നും വിധികർത്താക്കളു‌‌ടെ വിദ്യാർഥികൾ മത്സരിക്കുന്നു എന്നും ആരോപിച്ചാണ് വാക്കേറ്റം. പ്രതിഷേധത്തിനി‌ടെ ഏറെ വൈകി മത്സരം തുടങ്ങി. പ്രതിഷേധം തുടരുന്നു. കനത്ത പൊലീസ് കാവലിലാണ് മത്സരം ന‌ടക്കുന്നത്.56-ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിനാണ് ഇന്നു തിരി തെളിഞ്ഞത്.. മുഖ്യവേദിയായ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കലോ‍ൽസവം ഉദ്ഘാടനം ചെയ്തു. മൽസരങ്ങളുടെ ഉദ്ഘാടനം സ്പീക്കർ എൻ. ശക്തൻ നിർവഹിച്ചു. അനന്തപുരിയുടെ സാസ്കാരിക പെരുമ വിളിച്ചോതുന്ന സാംസ്കാരിക ഘോഷയാത്രയിൽ 6000 വിദ്യാർഥികൾ അണിനിരന്നിരുന്നു.

KCN

more recommended stories