റൗളത്തുല്‍ ഉലൂം എജ്യുക്കേഷന്‍ സെന്റര്‍ ശിലാസ്ഥാപനം 23ന്

shilaബദിയടുക്ക: കന്യാന പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം എജ്യുക്കേഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം 23ന് വൈകിട്ട് നാലു മണിക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും ബദര്‍ജുമാ മസ്ജിദിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ പത്ത് മണിക്ക് സയ്യിദ് അബ്ദുല്‍ ലത്തീഫ് അഹ്‌സനി മലപ്പുറത്തിന്റെ നേതൃത്വത്തില്‍ മുഹ്‌യദ്ദീന്‍ സഅദി ചേരൂര്‍ പെര്‍ഡാല ജാറം മഖാം സിയാറത്തിന് നേതൃത്വം നല്‍കും. സയ്യിദ് യു.പി.എസ് അലവിക്കോയ ജിഫ്രി തങ്ങള്‍ അര്‍ളടുക്ക പതാക ഉയര്‍ത്തും. മൂന്ന് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഡി.വൈ.എസ്.പി സുകുമാരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് സി ഐ സി.ബി തോമസ്, അഡ്വ. ശ്രീകാന്ത്, അഡ്വ.സി എച്ച് കുഞ്ഞമ്പൂ, എ.ജി.സി ബഷീര്‍, കെ.എന്‍ കൃഷ്ണ ഭട്ട്, മാഹിന്‍ കേളോട്ട്, ഖാദര്‍ മാന്യ, ജഗന്നാഥ ഷെട്ടി ബദിയടുക്ക, അലി തുപ്പക്കല്‍ പ്രസംഗിക്കും.

വൈകിട്ട് നാലു മണിക്ക് നടക്കുന്ന പൊതുസമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ ഖാസി എം അലിക്കുഞ്ഞി ഉസ്താദിന്റെ അധ്യക്ഷതയില്‍ കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ വഹാബ് സഖാഫി മമ്പാട് ആദര്‍ശ പ്രഭാഷണവും നടത്തും.

സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് അഷ്‌റഫ് അസ്സഖാഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, സയ്യിദ് യു.പി.എസ് ആലംപാടി, സീതിക്കുഞ്ഞി മുസ്ലിയാര്‍ കന്യാന,സീതിക്കുഞ്ഞി തങ്ങള്‍, മുനീറുല്‍ അഹ്ദല്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ കാട്ടുക്കുക്കൈ, അബ്ദുല്ല സഖാഫ് ഖലീല്‍ സ്വലാഹ്, സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി, കെ പി എസ് തങ്ങള്‍ ബേക്കല്‍,ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്ല മുസ്ലിയാര്‍ ബെള്ളിപ്പാടി, സ്വാലിഹ് സഅദി തളിപ്പറമ്പ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് മൗലവി ആലമ്പാടി, റഫീഖ് സഅദി ദേലമ്പാടി, അബൂബക്കര്‍ ഫൈസി കുമ്പടാജെ, മുഹമ്മദ് സഖാഫി പാത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍ സംബന്ധിക്കും.

 

 

KCN

more recommended stories