മാനവസ്‌നേഹത്തിന്റെ സന്ദേശം ഉയര്‍ത്തി റെസിഡെന്‍സ് അസ്സോസ്സിയേഷനുകള്‍

sanabil copyഅസ്സോസ്സിയേഷനുകളുടെ പ്രസക്തി ഏറിവരുന്ന കാലത്താണ് നാം ജീവിക്കുന്നത് എന്ന് ജില്ലാപഞ്ചായത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ .

ചക്കരബസ്സാറിലെ ഗള്‍ഫ് കോംപ്ലക്‌സില്‍ ജില്ലാ റെസിഡെന്‍സ് അസ്സോസ്സിയേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലയില്‍ നിലവിലുള്ള അയല്‍സഭകളെ റെസിഡെന്‍സ് അസ്സോസ്സിയേഷനുകളാക്കിമാറ്റാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫ്രാക്കിന്റെ രക്ഷാധികാരി ഇ.ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷനായി.പ്രസ്‌ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ് ,ഗീത ഹരീഷ്തുടങ്ങിയവര്‍ സംസാരിച്ചു.പി.സേതുലക്ഷ്മി സ്വാഗതഗാനമാലപിച്ചു.ജനറല്‍ സെക്രട്ടറി ജി.ബി.വത്സന്‍ സ്വാഗതവും അശോകന്‍ കുണിയേരി നന്ദിയും പറഞ്ഞു.

 

KCN

more recommended stories