കാഞ്ഞങ്ങാട്ട് സി ഐ ടി യു പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച കുടില്‍ തകര്‍ത്തു

cituകാഞ്ഞങ്ങാട് നഗരത്തില്‍ സി ഐ ടി യു പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച കുടില്‍ തകര്‍ത്ത നിലയില്‍. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും വേനല്‍ച്ചൂടില്‍ നിന്നും രക്ഷ നേടാനും വിശ്രമിക്കാനുമായി നോര്‍ത്ത് കോട്ടച്ചേരിയിലെ പത്മ കല്‍നിക്കിനടുത്ത് സി ഐ ടി യു പ്രവര്‍ത്തകര്‍ ഒരുക്കിയ കുടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സാമൂഹ്യദ്രോഹികള്‍ തകര്‍ത്തത്.

സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുടില്‍ തകര്‍ക്കപ്പെട്ട സംഭവത്തില്‍ സി ഐ ടി യു നേതൃത്വം ശക്തമായി പ്രതിഷേധിച്ചു.

KCN

more recommended stories