മന്ത്രി ബാബു രാജിസന്നദ്ധത അറിയിച്ചു; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

bbabuതിരുവനന്തപുരം∙ ബാർ കോഴക്കേസിൽ കേസെടുക്കാൻ വിജിലൻസ് കോടതി നിർദേശം നൽകിയ സാഹചര്യത്തിൽ മന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് കെ. ബാബു പാർട്ടി നേതൃത്വത്തെ അറിയിച്ചു. ബാബു രാജിസന്നദ്ധത അറിയിച്ചതായി പി.സി. വിഷ്ണുനാഥ് എംഎൽഎ സ്ഥിരീകരിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവർ ഇക്കാര്യത്തിൽ ചർച്ച നടത്തും. കൂടിയാലോചനയ്ക്കു ശേഷമായിരിക്കും ഇതിൽ തീരുമാനമുണ്ടാകുക. അതേസമയം, മൂന്നു മണിക്ക് കെ.ബാബു മാധ്യമങ്ങളെ കാണും. വിജിലൻസ് കോടതിയുടെ വിധി അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. രാജിതന്നെയാണ് നല്ലതെന്ന് സുധീരൻ നേതാക്കളെ അറിയിച്ചതായിട്ടാണ് സൂചന. രാജിവയ്ക്കുന്നതാണ് നല്ലതെന്നാണ് കോൺഗ്രസ് നേതാക്കളുടെയും ഭൂരിപക്ഷാഭിപ്രായവും.വിശദാംശം അറിഞ്ഞതിനുശേഷം പ്രതികരിക്കാമെന്ന് മന്ത്രി കെ.ബാബു പറഞ്ഞിരുന്നു. എഫ്ഐആർ എടുക്കണമെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും ബാബു കോടതി വ്യക്തമാക്കിയിരുന്നു.അതേസമയം, ജഡ്ജിമാരുടെ പരാമർശങ്ങളിലല്ല കോടതി വിധിയിലാണ് കാര്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാജിയുടെ കാര്യം പാർട്ടി യോഗം ചേർന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരിക്കും ബാബുവിന്റെ രാജിക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക.

KCN

more recommended stories