കോഴിക്കോടിന് കലാകിരീടം, തുടർച്ചയായ പത്താം തവണ

kozhikodസംസ്ഥാന സ്കൂൾ കലോൽസവത്തിൽ കലാകിരീടം കോഴിക്കോടിന്. 919 പോയിന്റ് നേടിയാണ് കോഴിക്കോട് തുടർച്ചയായ പത്താം തവണയും കിരീടം ചൂടുന്നത്. 2007ൽ കണ്ണൂരിൽ തുടങ്ങിയ കുതിപ്പാണ് കോഴിക്കോടിനെ തുടർച്ചയായ പത്താം തവണയും കിരീടമെന്ന നേട്ടത്തിലേക്കെത്തിച്ചത്.912 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ കോഴിക്കോടും പാലക്കാടും കിരീടം പങ്കിടുകയായിരുന്നു. ഇത്തവണയും ഇഞ്ചോടിഞ്ച് മൽസരം കാഴ്ച വച്ചാണ് കോഴിക്കോട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 903 പോയിന്റുമായി കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. ആതിഥേയരായ തിരുവനന്തപുരം ഒൻപതാം സ്ഥാനത്താണ്.

KCN

more recommended stories