തിരഞ്ഞെടുപ്പ് :ഏപ്രില്‍ പത്താം തീയതി സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു

newsiconതിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ പത്താം തീയതി പോളിങ് ദിനമായതിനാല്‍ സംസ്ഥാനത്തെ പബ്ലിക് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പബല്‍ക് ഓഫീസുകള്‍  എന്നിവയ്ക്ക് അവധി ബാധകമാണ്. 1951ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 135 ബി പ്രകാരം സംസ്ഥാനത്തെ വാണിജ്യസ്ഥാപനങ്ങള്‍, വ്യാപാര  കച്ചവട  വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും.
സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായകേന്ദ്രങ്ങള്‍, ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബല്‍ഷ്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ലേബര്‍ കമ്മീഷണര്‍ സ്വീകരിക്കും.

KCN

more recommended stories