വടക്കെ മലബാറിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു പിറന്നു

vava

കാസര്‍കോട്: വടക്കെ മലബാറിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു കാസര്‍കോട്ട് പിറന്നു. ജനാര്‍ദന്‍ ആശുപത്രിയിലെ ഐ.വി.എഫ്. കേന്ദ്രത്തില്‍ കഴിഞ്ഞദിവസമായിരുന്നു ജനനം. വിവാഹംകഴിഞ്ഞ് 14 വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാതിരുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ക്കാണ് ഐ.വി.എഫ്. ചികിത്സാരീതിയിലൂടെ പെണ്‍കുഞ്ഞ് പിറന്നത്.
ജനാര്‍ദന്‍ ആശുപത്രി ഡ്രീംഫ്‌ലവര്‍ ഐ.വി.എഫ്. സെന്ററിലെ വന്ധ്യതാചികിത്സാ വിഭാഗം മേധാവി ഡോ. ജയലക്ഷ്മി സൂരജ് ആണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ഇതോടെ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മംനല്‍കുന്ന ഉത്തരമലബാറിലെ ആദ്യ ആശുപത്രി എന്ന ബഹുമതി ജനാര്‍ദന്‍ ആശുപത്രിക്കായെന്ന് അധികൃതര്‍ അവകാശപ്പെട്ടു. സാധാരണരീതിയില്‍ ഗര്‍ഭധാരണം സാധ്യമല്ലാതെവരുമ്പോള്‍ അണ്ഡവും ബീജവും ശരീരത്തിനു പുറത്തുെവച്ച് സംയോജിപ്പിക്കുന്ന നൂതന ചികിത്സാരീതിയാണ് ഐ.വി.എഫ്.. വന്ധ്യതയ്ക്കുള്ള മറ്റെല്ലാ ചികിത്സാരീതികളും പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഐ.വി.എഫ്. ചികിത്സയിലൂടെ സന്താനോത്പാദനത്തിനു സാധ്യത വളരെയേറെയാണെന്ന് ഡോ. ജയലക്ഷ്മി പറഞ്ഞു.

KCN

more recommended stories