മാല മോഷണം : പിടികിട്ടാപ്പുള്ളിയായ തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍

tamilnadവിദ്യാനഗര്‍ :തമിഴ്‌നാട് സ്വദേശിനി മഞ്ചേശ്വരി(34) യെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് സംഭവം. സ്വകാര്യബസ്സില്‍ സ്ത്രീയുടെ കഴുത്തില്‍ നിന്നും മാലപൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീ ബഹളം വെച്ചതോടെ മഞ്ചേശ്വരിയും കൂടെയുണ്ടായിരുന്ന യുവതിയും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ് എത്തിയ പൊലീസും നാട്ടുകാരും പിന്തുടര്‍ന്നാണ് മഞ്ചേശ്വരിയെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന യുവതി രക്ഷപ്പെട്ടു.മഞ്ചേശ്വരിയെ ചോദ്യം ചെയ്തപ്പോഴാണ് വിദ്യാനഗര്‍ പൊലീസ് ചാര്‍ജ് ചെയ്ത മറ്റൊരു കവര്‍ച്ചാകേസിലെ പിടികിട്ടാപ്പുള്ളിയെന്ന് തിരിച്ചറിഞ്ഞത്. 2012ല്‍ ചട്ടഞ്ചാലില്‍ നിന്ന് വൃദ്ധയുടെ മാല കവര്‍ന്ന കേസിലെ പ്രതിയായ മഞ്ചേശ്വരി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

 

KCN

more recommended stories