സഞ്ചരിക്കുന്ന ചിത്രശാല സമാപനം അഞ്ചിന് ബേക്കലില്‍

punchithayaകേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല സമാപനം അഞ്ചിന് ബേക്കല്‍ കോട്ടയില്‍ നടക്കും. ആര്‍ട്ട് ഗ്യാലറികളില്ലാത്ത ഇടങ്ങളില്‍ ചിത്രകലാ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച് ചിത്രകലയെ ജനകീയമാക്കുന്നതിന് വേണ്ടിയാണ് ലളിതകലാ അക്കാദമി സഞ്ചരിക്കുന്ന ചിത്രശാല എന്ന പരിപാടി ആവിഷ്‌കരിച്ചത്. ജനുവരി 20 ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് ദര്‍ഹാര്‍ ഹാളിനു മുന്നില്‍ നിന്നും ആരംഭിച്ച ചിത്രശാലാ വിവിധ ജില്ലകളില്‍ പ്രയാണം നടത്തിയതിന് ശേഷമാണ് ബേക്കലിലെത്തുന്നത്. രാവിലെ ഒമ്പതിന് സഞ്ചരിക്കുന്ന ചിത്രശാലയുടെ ജില്ലാതലപ്രദര്‍ശനവും വര്‍ണോത്‌സവവും പ്രശസ്ത ചിത്രകാരന്‍ പുണിഞ്ചിത്തായയും വൈകീട്ട് സമാപനപരിപാടികള്‍ പ്രശസ്തസാഹിത്യകാരന്‍ സി.വി.ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും.രാവിലെ 10ന് ആരംഭിക്കുന്ന ചിത്രകലാക്യാമ്പില്‍ 150ലേറെ പ്രമുഖ ചിത്രകാരന്‍മാര്‍ പങ്കെടുക്കും. വൈകീട്ട് നടക്കുന്ന മാനവമൈത്രി ചിത്രരചനയില്‍ ആയിരത്തിലേറെപ്പേര്‍ പങ്കെടുക്കും.

KCN

more recommended stories