ഗുജറാത്തിൽ യാത്രക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 37 പേർ മരിച്ചു

busഅഹമ്മദാബാദ്∙ നിറയെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് നദിയിലേക്ക് മറിഞ്ഞ് 37 പേർ മരിച്ചു. ഗുജറാത്തിലെ നവസാരി ജില്ലയിലെ പുർണ നദിയിലേക്കാണ് ബസ് മറിഞ്ഞത്. 24 പേർക്ക് പരുക്കേറ്റു. ഇവരിൽ നാലു പേരുടെ നിലഗുരുതരമാണ്. 20 അടിയോളം മുകളിൽനിന്നാണ് ബസ് താഴേക്ക് മറി‍ഞ്ഞതെന്ന് നവസാരി പൊലീസ് സുപ്രണ്ടന്റ് എം.എസ്.ഭാരത പറഞ്ഞു.ബസ് നിയന്ത്രണം വിട്ട് താഴേക്കു പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളും രക്ഷപെട്ട യാത്രക്കാരും പറഞ്ഞു. പാലത്തിലേക്കു കയറിയപ്പോഴാണ് ബസിന് നിയന്ത്രണം നഷ്ടപ്പെട്ടത്. ഉടൻ തന്നെ പാലത്തിന്റെ കൈവരികൾ തകർത്ത് ബസ് താഴേക്ക് പതിക്കുകയായിരുന്നു. ഉകൈയിലേക്കു പോകുകയായിരുന്നു ബസ്. എത്ര പേരാണ് ബസിലുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ലെന്നും ഉൾക്കൊള്ളാവുന്നതിൽ അധികം പേരുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു.രക്ഷാപ്രവർത്തനം തുടരുകയാണ്. പൊലീസ്, അഗ്നിശമനസേന, അംബുലൻസ് സർവീസുകൾ തുടങ്ങിവയെല്ലാം ഒത്തൊരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

KCN

more recommended stories