ഇന്ത്യയെ എറിഞ്ഞിട്ട് ശ്രീലങ്ക; 102 റൺസ് വിജയലക്ഷ്യം

indiaപൂണെ∙ ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മൽസരത്തിൽ അടിപതറി ഇന്ത്യ. മുൻനിര വിക്കറ്റുകളെല്ലാം നഷ്ടമായി. രോഹിത് ശർമ(0), അജിങ്ക്യ രഹാനെ(4), ശിഖർ ധവാൻ(9), സുരേഷ് റെയ്ന(20), എം.എസ്.ധോണി(2), യുവരാജ് സിങ്(10), ഹർദിക് പാണ്ഡ്യ(2) എന്നിവരാണ് പുറത്തായത്. കുസുൻ രജിത(3)യും ദസുൻ ഷനാക(3)യും ദുഷ്മെന്ത ചമീറ(1)യും ചേർന്നാണ് ഇന്ത്യയെ തകർത്തത്. പതിനൊന്ന് ഓവറുകൾ പിന്നിടുമ്പോൾ ഏഴു വിക്കറ്റിന് 68 റൺസെന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 3–0 ട്വന്റി20 പരമ്പര വിജയത്തിനു പിന്നാലെ പുതിയ മുഖവുമായിട്ടാണ് ഇന്ത്യ മൽസരത്തിനിറങ്ങിയത്. മൂന്നു മൽസരങ്ങളുടെ പരമ്പര തൂത്തുവാരി നിലവിലെ ഫോം നിലനിർത്താനാവും ടീം ഇന്ത്യ ശ്രമിക്കുക. ഒപ്പം, ഈ മാസം അവസാനം ബംഗ്ളദേശിൽ നടക്കുന്ന ഏഷ്യാകപ്പ് ട്വന്റി20യ്ക്കുള്ള ഒരുക്കമായും ഇതിനെ ടീം കാണുന്നു.

KCN

more recommended stories