സമരം വിജയിച്ചു പൊതുമരാമത്ത് ഓഫീസ് മാറ്റാനുള്ള തീരുമാനം മരവിപ്പിച്ചു

al madeenaകാസര്‍കോട്: ജില്ലയിലെ പൊതുമരാമത്ത് വകുപ്പിലെ രണ്ട് ഓഫീസുകള്‍ പാലക്കാട്ടേക്കും മഞ്ചേരിയിലേക്കും മാററിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കാസര്‍കോട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് എക്‌സിക്യുട്ടീവ് ഓഫീസറും മേലുദ്യോഗസ്ഥനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഓഫീസ് മാറ്റാനുള്ള തീരുമാനം മരവിപ്പിച്ചത്. രണ്ട് ഒഫീസുകള്‍ നീക്കാന്‍ തീരുമാനിച്ചതില്‍ താല്‍കാലികമായി ഒരെണ്ണം മാത്രം എന്ന തീരുമാനത്തിലെത്തി.

പതിനാറ് ഉദ്യോഗസ്ഥരെ പാലക്കാട്ടേക്കും മലപ്പുറത്തേക്കും നീക്കാനിരുന്ന തീരുമാനം മരവിപ്പിച്ചുകൊണ്ടുള്ള രേഖ സമര സമിതിക്കാര്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് ഘരാവോ അവസാനിച്ചു. തീര്‍ത്തും പിന്നാക്കം നില്‍ക്കുന്ന ജില്ലയിലെ പ്രവര്‍ത്തനക്ഷമമായ തസ്തികകളാണ് ഇതോടെ നമുക്ക് നഷ്ടമാകുന്നതെന്നും, പിന്നീട് ഇവയ്‌ക്കൊരു തിരിച്ചുവരവ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ജില്ലയില്‍ കാര്യമായി പ്രവര്‍ത്തികളൊന്നും നടക്കാത്തതിനാലാണ് താല്‍ക്കാലികമായി രണ്ട് ഒഫീസുകള്‍ ആവശ്യമുള്ള ഇടങ്ങളിലേക്ക് മാറ്റിയതെന്നുമാണ് എഞ്ചിനീയര്‍ പറയുന്നത്. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് കെട്ടിടം, മുന്നാട് ജി.എച്ച്.എസ്.എസ് കെട്ടിടം, പരവനടുക്കം ജി.എം.ആര്‍.എച്ച്.എസ്സിലെ പ്ലസ്ടു കെട്ടിടം തുടങ്ങി നിരവധി പദ്ധതികള്‍ ബാക്കിയുള്ളപ്പോഴാണ് കെട്ടിടനിര്‍മ്മാണങ്ങള്‍ നിര്‍വ്വഹിക്കുന്ന രണ്ട് ഓഫീസുകളെ മാറ്റിയത്.

KCN

more recommended stories