ക്രിക്കറ്റ് മൽസരത്തിൽ ഒരു ടീമിലെ അംഗങ്ങളെല്ലാവരും ‘സംപൂജ്യർ’; റെക്കോർഡ്

cricketലണ്ടൻ∙ പ്രാദേശിക ക്രിക്കറ്റ് മൽസരത്തിനിടെ ഒരു ടീമിലെ അംഗങ്ങളെല്ലാവരും ‘സംപൂജ്യരായി’ മടങ്ങി റെക്കോർഡിട്ടു. വെറും 20 പന്ത് മാത്രം നീണ്ട ഇന്നിങ്സിനൊടുവിലാണ് ഒരു ടീമിലെ ബാറ്റ്സ്മാൻമാരെല്ലാം സംപൂജ്യരായി കൂടാരം കയറിയത്. ഇംഗ്ലണ്ടിൽ നടന്ന ഒരു പ്രാദേശിക മൽസരത്തിലാണ് സംഭവം. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം പുറത്തുവിട്ടത്.കെന്റ് പ്രാദേശിക ഫൈനൽസ് റൗണ്ട് മൽസരങ്ങൾക്കിടെയാണ് അധികം കേട്ടുകേൾവിയില്ലാത്ത ഇത്തരമൊരു സംഭവം നടന്നത്. മൽസരം നടന്നത് ബാപ്ചൈൽഡ് ടീമും കൈസ്റ്റ് ചർച്ച് യൂണിവേഴ്സിറ്റി ടീമും തമ്മിൽ. ആദ്യം ബാറ്റു ചെയ്ത് 120 റൺസെടുത്ത ക്രൈസ്റ്റ് ചർച്ച് യൂണിവേഴ്സിറ്റി ടീമിനെതിരെ ബാപ്ചൈൽഡ് ടീമിലെ എല്ലാവരും റണ്ണൊന്നുമെടുക്കാതെ പുറത്താകുകയായിരുന്നു. ക്രൈസ്റ്റ് ചർച്ച് യൂണിവേഴ്സിറ്റി ടീമിന്റെ വിജയം 120 റൺസിന്

KCN

more recommended stories