അർധസെഞ്ചുറി നേടിയ ധവാൻ പുറത്ത്; ഇന്ത്യയ്ക്ക് മികച്ച തുടക്കം

criറാഞ്ചി ∙ ശിഖർ ധവാന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി–20 മൽസരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. അർധസെഞ്ചുറി (51) നേടിയ ശിഖർ ധവാനെ ചമീര പുറത്താക്കി. ലങ്കൻ ബൗളർമാരെ കണക്കിന് ശിക്ഷിച്ചാണ് ധവാൻ ആദ്യ ട്വന്റി–20 അർധസെഞ്ചുറി നേടിയത്. 7 ഫോറും രണ്ട് സിക്സറും ഉൾപ്പെട്ടതായിരുന്ന ധവാന്റെ ഇന്നിംങ്സ്.ഏഴ് ഒാവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 74 റൺസ് നേടി. 16 പന്തിൽ 21 റൺസ് നേടിയ രോഹിത് ശർമയും അജങ്ക്യ രഹാനെയുമാണ് ഇപ്പോൾ ക്രീസിൽ. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. റാഞ്ചിയിലാണ് മൽസരം. ആദ്യ മൽസരത്തിൽ ഇന്ത്യ അഞ്ചു വിക്കറ്റിന് തോൽക്കുകയായിരുന്നു.ശ്രീലങ്കൻ യുവതാരങ്ങളുടെ ബോളിങ്ങിനു മുന്നിൽ പകച്ചുപോയ ബാറ്റ്സ്മാൻമാരാണ് തോൽവിക്ക് കാരണമായത്. മൂന്നു മൽസരങ്ങളുടെ പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യയ്ക്ക് ഇന്ന് ജയിക്കേണ്ടതുണ്ട്. കൈവിരലിനേറ്റ പരുക്കുമൂലം ആദ്യ മൽസരത്തിൽ കളിക്കാതിരുന്ന ശ്രീലങ്കൻ താരം തിലകരത്്നെ ദിൽഷൻ ഇന്ന് കളിക്കാനിറങ്ങും.

ടീം ഇന്ത്യ: രോഹിത് ശർമ, ശിഖർ ധവാൻ, അജങ്ക്യ രഹാനെ, സുരേഷ് റെയ്ന, യുവരാജ് സിങ്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ബൂമ്ര, ആശിഷ് നെഹ്റ.

ടീം ശ്രീലങ്ക: ദിൽഷൻ, ഗുണതിലക, ചണ്ഡിമൽ, കപുഗദേര, സിരിവർധനെ, ഷാനക, പ്രസന്ന, തിസാര പെരേര, സചിത്ര സേനനായകെ, കസൂൺ രജിത, ചമീര.

KCN

more recommended stories