എറണാകുളം ജില്ലയിൽ നാളെ ബിജെപി ഹർത്താൽ

harthalകൊച്ചി∙ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്കു നടന്ന മാർച്ചിൽ സംഘർഷം. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് രേണുക സുരേഷ് ഉൾപ്പെടെ ഒട്ടേറെ പ്രവർത്തകർക്കും പൊലീസിനും പരുക്ക്. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഏതാനും ദിവസമായി തൃപ്പൂണിത്തുറയിൽ വിവിധ സംഘടനകളുടെ പ്രതിഷേധം നടക്കുന്നുണ്ട്. സംഭവത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണു സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. സംഘർഷത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ എറണാകുളം ജില്ലയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണു ഹർത്താൽ.

KCN

more recommended stories