ഹൊസ്ദുര്‍ഗില്‍ ഏഴ് ഓഫീസര്‍മാരെ മാറ്റി

newsiconകാഞ്ഞങ്ങാട്: പടന്നക്കാട്ടെ നെഹ്രു കോളേജില്‍ പോളിങ് സാമഗ്രകികള്‍ കൈപ്പറ്റാനെത്തിയ പ്രിസൈഡിങ് ഓഫീസര്‍ പനിച്ച് വീണു. കാഞ്ഞങ്ങാട് മണ്ഡലത്തിലെ 47ാം നമ്പര്‍ ബൂത്തായ പറക്കളായി ഗവ. യു.പി. സ്‌കൂളിലേക്ക് പോകേണ്ട എം.ഹരിപ്രസാദാണ് കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്?പത്രിയിലെത്തിച്ചു. കാട്ടുകുക്കെ സ്‌കൂള്‍ അധ്യാപകനായ ഹരിപ്രസാദ് രാവിലെ നെഹ്രു കോളേജിലെത്തിയപ്പോള്‍തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. അടുത്തുണ്ടായിരുന്ന ഹൊസ്ദുര്‍ഗ് വില്ലേജ് ഓഫീസര്‍ എം.എസ്.ലെജിന്‍ അധ്യാപകനെ താങ്ങിയെടുത്ത് ആസ്?പത്രിയിലെത്തിച്ചു.ഹരിപ്രസാദിനുപകരം 47ാം ബൂത്തില്‍ പ്രിസൈഡിങ് ഓഫീസറായി സുബിന്‍ ജോസിനെ നിയമിച്ചു. മറ്റൊരു പ്രസൈഡിങ് ഓഫീസര്‍ ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തേയും മാറ്റി. തിരഞ്ഞെടുപ്പിന്റെ വരവുചെലവു കണക്ക് നോക്കുന്ന ചുമതലകൂടി നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ടതിനാല്‍ ഏഴ് പ്രിസൈഡിങ് ഓഫീസര്‍മാരെകൂടി മാറ്റി പകരക്കാരെ നിയമിച്ചു.
രാവിലെമുതല്‍തന്നെ നെഹ്രു കോളേജില്‍ പോളിങ് ഉദ്യോഗസ്ഥരെകൊണ്ട് നിറഞ്ഞിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഒരുക്കിയ കൗണ്ടറുകള്‍ക്ക് മുമ്പിലെല്ലാം നീണ്ട നിര അനുഭവപ്പെട്ടു. കടലാസുകളും മറ്റ് സാമഗ്രികളും അടുക്കിവയ്ക്കാനായി ഉദ്യോഗസ്ഥര്‍ കോളേജുമുറ്റത്ത് നിരന്നിരുന്നു. ഏറെ സമയത്തെ കൈപ്പണികള്‍ക്കൊടുവില്‍ അതത് പോളിങ് സ്‌റ്റേഷനിലേക്കുള്ള യാത്രയും തുടങ്ങി. കിഴക്കന്‍ മലയോരത്തെ കല്ലപ്പള്ളിയിലാണ് കാഞ്ഞങ്ങാട് മണ്ഡലത്തിലെ ദൂരമേറിയ ബൂത്ത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വലിയപറമ്പ് ദ്വീപിലേക്കുള്ള പോളിങ് ഓഫീസര്‍മാര്‍ക്കും ദൂരയാത്രയെക്കുറിച്ച് പറയാനുണ്ട്. കിഴക്കന്‍ മലയോരത്തടക്കം കഴിഞ്ഞ കാലങ്ങളില്‍ അനുഭവിച്ച പ്രയാസങ്ങള്‍ പരസ്?പരം ഓര്‍ത്തും പറഞ്ഞും കൊണ്ടാണ് ഉദ്യോഗസ്ഥര്‍ പോളിങ് സ്‌റ്റേഷനിലേക്ക് തിരിച്ചത്‌

KCN

more recommended stories