ജോലിക്ക് നിന്ന വീട്ടില്‍ നിന്നും ക്രൂരപീഡനം; ഏഴ് വയസ്സുകാരി ഇറങ്ങിയോടി

7 ageകാസര്‍കോട്:  പെരിയയിലെ ഒരു വീട്ടില്‍ ജോലിക്കാരിയായ ഏഴ് വയസുകാരിയായ പെണ്‍കുട്ടിക്ക് ജോലിക്ക് നിന്ന വീട്ടില്‍ നിന്നും ക്രൂരമായ പീഡനം. പീഡനത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിയോടി. കുട്ടിയെ കണ്ടെത്തിയ നാട്ടുകാര്‍ കുമ്പള പോലീസിനെ ഏല്‍പ്പിച്ചു.

കുമ്പളയിലെ നിര്‍ധന കുടുംബത്തിലെ അംഗമായ പെണ്‍കുട്ടിയെ സംരക്ഷിക്കാമെന്ന് പറഞ്ഞാണ്. പെരിയയിലെ വീട്ടുകാര്‍ അവിടെ ജോലിക്ക് നിര്‍ത്തിയത്. എന്നാല്‍ കുട്ടിയെ കൊണ്ട് കഠിനമായി ജോലി ചെയ്യിപ്പിക്കുകയും, ഭക്ഷണത്തില്‍ മുടി വീഴുന്നുവെന്ന കാരണത്താല്‍ തല മൊട്ടയടിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്നാണ് ജോലിക്ക് നിന്ന വീട്ടില്‍ നിന്നും പെണ്‍കുട്ടി ഇറങ്ങിയോടിയത്.

കുട്ടിയെ പോലീസ് പിന്നീട് ചൈല്‍ഡ് ലൈന്‍ അധികൃതരെ ഏല്‍പിക്കുകയും വനിതാ പോലീസിന്റെ സഹായത്തോടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയെ പീഡിപ്പിച്ച വീട്ടുകാര്‍ക്കെതിരെ കേസെടുക്കുമെന്നാണ് സൂചന.

KCN

more recommended stories