ചർച്ച ഫലിച്ചു; പെട്രോൾ പമ്പുടമകൾ നടത്തിയ അനിശ്ചിതകാല സമരം പിൻവലിച്ചു

petകൊച്ചി ∙ സംസ്ഥാനത്ത് പെട്രോൾ പമ്പുടമകൾ നടത്തി വന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. പമ്പുടമകളുമായി സർക്കാർ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പുതിയ ലൈസൻസുകൾ തൽക്കാലം വേണ്ടെന്ന് സർക്കാർ. ലൈസൻസുകൾക്കായി ഏകജാലകസംവിധാനം ഉറപ്പാക്കുമെന്നും സർക്കാർ ഉറപ്പു നൽകി. പമ്പുകൾ ഉടൻ തുറക്കുമെന്ന് ഉടമകൾ അറിയിച്ചു. നേരത്തെ, സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായിരുന്നില്ല. ഇതിനെ തുടർന്ന് വീണ്ടും ചർച്ച നടത്തുകയായിരുന്നു. പുതിയ ലൈസൻസുകള്‍ സ്വീകാര്യമല്ലെന്നായിരുന്നു എണ്ണകമ്പനികളുടെ നിലപാട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്നും അവർ അറിയിച്ചിരുന്നു. ‍സർക്കാർ ഉടമസ്ഥതയിലുളള പമ്പുകളും എണ്ണ കമ്പനികൾ നേരിട്ട് നടത്തുന്ന പമ്പുകളും മാത്രമാണ് പ്രവർത്തിക്കുന്നത്. അതേസമയം, പെട്രോൾ പമ്പുടമകളുടെ അനിശ്ചിതകാലസമരം മൂലം സംസ്ഥാനം ഇന്ധനക്ഷാമത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും വന്നിരുന്നു ഇന്നലെ അർധരാത്രി മുതൽ രണ്ടായിരത്തിലധികം പമ്പുകളാണ് അടഞ്ഞുകിടക്കുന്നത്. പമ്പുകളുടെ പ്രവർത്തനത്തിനായി മൂന്ന് ലക്ഷത്തിലേറെ ചെലവ് വരുന്ന നാല് പുതിയ ലൈസൻസുകൾ നിർബന്ധമാക്കിയതിനെതിരെയാണ് പമ്പുടമകളുടെ പ്രതിഷേധം.

KCN

more recommended stories