കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്നും മഞ്ചേശ്വരത്ത് പി.ബി അബ്ദുര്‍ റസാഖും ലീഗ് സ്ഥാനാര്‍ത്ഥികള്‍

na nelliknnnu

കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായി എന്‍.എ നെല്ലിക്കുന്നിനേയും മഞ്ചേശ്വരത്ത് സിറ്റിങ് എംഎല്‍എ പി.ബി അബ്ദുര്‍ റസാഖിനേയും തീരുമാനിച്ചു ലീഗ് സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.

മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീനെയും, കാസര്‍കോട്ട് മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലയെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ സജീവമായി പരിഗണിച്ചിരുന്നുവെങ്കിലും, സിറ്റിംങ് എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്നിനും, പി.ബി അബ്ദുര്‍ റസാഖിനും ഒരവസരം കൂടി നല്‍കണമെന്ന പൊതുഅഭിപ്രായം സംസ്ഥാന നേതൃത്വം പരിഗണിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി കാര്യത്തില്‍ ആശങ്കയും അഭ്യൂഹവും ഒഴിഞ്ഞു.

സിറ്റിംങ് എംഎല്‍എമാര്‍ എന്ന നിലയില്‍ ഇരുവരുടെയും പ്രവര്‍ത്തനം മികച്ചതാണെന്ന വിലയിരുത്തലും, ഇതും സംബന്ധിച്ചുള്ള സര്‍വേ റിപോര്‍ട്ടുകളും ഇരുവര്‍ക്കും തുണയായി. സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഏറ്റവും വേഗത്തില്‍ പ്രഖ്യാപിച്ചത് മുസ്ലിം ലീഗാണ്. ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിട്ടുള്ളത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വ്യാഴാഴ്ചയോ, വെള്ളിയാഴ്ചയോ ഉണ്ടാകും.

KCN

more recommended stories