പി.കെ രാഗേഷ് അഴിക്കോട്ട് മത്സരിക്കും

Gold kingകണ്ണൂര്‍ കോര്‍പറേഷനിലേക്ക് പളളിക്കുന്ന് വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ്സ് വിമതനായി മത്സരിച്ച് ജയിച്ചതിലൂടെ ശ്രദ്ദേയനായ പി.കെ രാഗേഷ് അഴീക്കോട് യു.ഡി.എഫ് റിബ്ബലായി മത്സരിക്കും. കഴിഞ്ഞ ദിവസം പള്ളിക്കുന്നില്‍ ചേര്‍ന്ന രാഗേഷ് വിഭാഗത്തിന്റെ കണ്‍വെന്‍ഷനിലാണ് ഈ തീരുമാനം. ലീഗ് മത്സരിക്കുന്ന അഴീക്കോട്ട് രാഗേഷിന്റെ സ്ഥാനാര്‍ത്ഥിത്വം വന്‍ പ്രതിസദ്ധിയാണ് യു.ഡി.എഫിനുണ്ടാക്കുക. കഴിഞ്ഞ തവണ 400 ഓളം വോട്ടുകള്‍ക്കാണ് ലീഗിലെ കെ.എം ഷാജി തെരഞ്ഞെടുക്കപ്പെട്ടത്. ഇടതു പിന്തുണ കൂടി രാഗേഷിന് ലഭിക്കുകയാണെങ്കില്‍ വിജയം സുനിശ്ചിതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

KCN

more recommended stories