സൗദി അറേബ്യയില്‍ മൊബൈല്‍ ഷോപ്പുകള്‍ സ്വദേശിവത്ക്കരിക്കാന്‍ ഉത്തരവ്

can festസൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ സ്വദേശിവത്ക്കരിക്കാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടു. ആറു മാസത്തിനകം പൂര്‍ണമായും സ്വദേശിവത്ക്കരണം പൂര്‍ത്തിയാക്കണമെന്നാണ് തൊഴില്‍ വകുപ്പ് മന്ത്രി ഡോ. മുഫറജ് അല്‍ഹഖ്ബാനിയുടെ ഉത്തരവ്. ഉത്തരവ് മലയാളികളടക്കം നൂറുകണക്കിന് വിദേശികള്‍ക്ക് തിരിച്ചടിയാകും

സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് മൊബൈല്‍ ഫോണ്‍ വില്‍പന, മെയിന്റനന്‍സ് ഷോപ്പുകളില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന് മാര്‍ച്ച് പത്ത് മുതല്‍ ആറ് മാസം സാവകാശം അനുവദിച്ച് തൊഴില്‍ വകുപ്പ് മന്ത്രി ഡോ. മുഫറജ് അല്‍ഹഖ്ബാനി ഉത്തരവിട്ടു. ജൂണ്‍ ആറോടെ 50 ശതമാനവുംസെപ്റ്റംബര്‍ രണ്ടോടെ 100 ശതമാനം സ്വദേശിവല്‍ക്കരണവും നടപ്പാക്കിയിരിക്കണമെന്നാണ് ഉത്തരവ്.

വാണിജ്യ, വ്യവസായ, മുനിസിപ്പല്‍, ടെലികോം, ഐ.ടി മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് മൊബൈല്‍ ഫോണ്‍ വില്‍പന, മെയിന്റനന്‍സ് മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയ പരിധിക്കുളളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. മൊബൈല്‍ ഫോണ്‍ കടകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ ഇഖാമ, തൊഴില്‍ നിയമം, ബിനാമി ബിസിനസ് വിരുദ്ധ നിയമം എന്നിവ അനുസരിച്ച് ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

 

KCN

more recommended stories