ജനാധിപത്യ കേരളാകോണ്‍ഗ്രസ്-ഫ്രാന്‍സിസ് ജോര്‍ജിന്റെ പുതിയ പാര്‍ട്ടി

janadhipathyaകൊച്ചി: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ജനാധിപത്യ കേരളാകോണ്‍ഗ്രസ് എന്ന പേരിലാകും പുതിയ പാര്‍ട്ടി അറിയപ്പെടുക. എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി രൂപീകരണ യോഗം ഫ്രാന്‍സിസ് ജോര്‍ജിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഈ മാസം പതിനാറിന് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം കോട്ടയത്ത് നടക്കും. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് കൊച്ചിയില്‍ പറഞ്ഞു.

പാര്‍ട്ടി ഭാരവാഹികളേയും മറ്റു നേതാക്കളേയും തെരഞ്ഞെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ക്കായി ഒരു അഡ്‌ഹോക്ക് കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു. ഫ്രാന്‍സിസ് ജോര്‍ജിനൊടൊപ്പമുള്ള കേരളാ കോണ്‍ഗ്രസ് നേതാക്കളായ ആന്റണി രാജു, ഡോ. കെ.സി ജോസഫ്, പി.സി ജോസഫ്, വക്കച്ചന്‍ മറ്റത്തില്‍, മാത്യു സ്റ്റീഫന്‍ തുടങ്ങിയ നേതാക്കളും പാര്‍ട്ടി പ്രഖ്യാപന യോഗത്തില്‍ പങ്കെടുത്തു.

കേരള കോണ്‍ഗ്രസ് മാണി നിലപാടില്‍ കടുത്ത അതൃപ്തി അറിയിച്ചാണ് കേരള കോണ്‍ഗ്രസില്‍ നിന്നും വലിയ വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പടിയിറങ്ങിയത്. പാര്‍ട്ടി വിട്ടുപോയവര്‍ക്ക് പിന്നില്‍ നിന്നും കുത്തുന്ന രീതിയാണുള്ളതെന്ന് വിമത നീക്കത്തിനെതിരെ മാണി പ്രതികരിച്ചിരുന്നു.

KCN

more recommended stories