ചുട്ടുപൊള്ളി കേരളം; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

keralaസംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇതുവരെയുള്ളതിൽ റെക്കോർ‍ഡ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിലാണ് താപനില ഏറ്റവും ഉയർന്നത്, 39 ഡിഗ്രി സെൽഷ്യസ്. എൽനിനോ പ്രതിഭാസം നിലനിൽക്കുന്നതിനാൽ അന്തരീക്ഷ താപനില ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.തീപാറുന്ന വേനൽചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വടക്കൻ ജില്ലകളിലാണ് ചൂട് ക്രമാതീതമായി വർധിച്ചത്. 39 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി കണ്ണൂർ ജില്ലയാണ് ഏറ്റവും മുന്നിൽ. തൊട്ടുപിന്നിൽ പാലക്കാടും. തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും എൽനിനോ പ്രതിഭാസം നിലനിൽക്കുന്നതാണ് താപനില ഉയരാൻ കാരണമെന്നാണ് ശാസ്ത്രലോകം പറയുന്നത്. പലജില്ലകളിലും പുഴകളും മറ്റ് ജലശ്രോതസ്സുകൾ വറ്റിക്കഴിഞ്ഞു. മലയോരപ്രദേശങ്ങളിൽ കാട്ടുതീ വ്യാപകമാണ്. ഒരാഴ്ചത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ചൂട് കുറയാൻ ഇത് കാര്യമായി സഹായിക്കില്ല. സൂര്യാതപം ഏൽക്കാൻ സാധ്യതയുള്ളതിനാൽ പുറംജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

KCN

more recommended stories