കാഞ്ഞങ്ങാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു

കാഞ്ഞങ്ങാട്: വെയിലേറ്റ് വീട്ടിനരികില്‍ കുഴഞ്ഞുവീണ് മംഗലാപുരത്ത് ചികിത്സയിലായിരുന്ന റിട്ട: നേവി ഉദ്യോഗസ്ഥന്‍ മരിച്ചു. അരയി കാര്‍ത്തികയിലെ പൂച്ചക്കാടന്‍ കൃഷ്ണന്‍ (61) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. ഭാര്യയും കാഞ്ഞങ്ങാട് നഗരസഭയിലെ കണ്ടിന്‍ജന്‍റ് ജീവനക്കാരിയുമായ ദേവകിയാണ്  ഉച്ചയ്ക്ക് വീണ് കിടക്കുന്നത് കണ്ടത്.  കൃഷ്ണനെ വീട്ടില്‍ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയിലാണ് വീണു കിടക്കുന്നത് കണ്ടത്. ശരീരത്തില്‍ പൊള്ളലേറ്റ പാടും ഉണ്ടായിരുന്നു. വെയിലേറ്റ് പൊള്ളിയതാണെന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. കൊച്ചി നേവല്‍ ബേസിലെ ജീവനക്കാരനായിരുന്നു. മക്കള്‍: ലിസ, ആശ, അഭിലാഷ്. മരുമക്കള്‍: നിത്യാനന്ദന്‍, രവികുമാര്‍. സഹോദരങ്ങള്‍: ഇന്ദിര, ചന്ദ്രശേഖരന്‍,(എസ്.ഐ കാസര്‍കോട്) മാധവി, നാരായണന്‍, പരേതരായ പാര്‍വ്വതി, കുഞ്ഞിരാമന്‍.

KCN

more recommended stories