എതിരാളി ആരെന്നറിയും മുമ്പേ എന്‍.എ നെല്ലിക്കുന്ന് പ്രചാരണം തുടങ്ങി

rajadhaniതന്റെ എതിരാളി ആരെന്ന് ഇനിയും തീരുമാനമായില്ല. എന്നാല്‍ കാസര്‍കോട് അസംബ്ലി മണ്ഡലം യു.ഡി,എഫ് സ്ഥാനാര്‍ത്ഥി എന്‍.എ.നെല്ലിക്കുന്ന് പ്രചാരണം തുടങ്ങി.
സിറ്റിംഗ് എം.എല്‍.എയായ എന്‍.എ.നെല്ലിക്കുന്ന് തന്റെ തട്ടകമായ കാസര്‍കോട്ടാണ് കഴിഞ്ഞ ദിവസം വോട്ടഭ്യര്‍ത്ഥിച്ചിറങ്ങിയത്. വോട്ടര്‍മാരെ നേരിട്ടുകാണാനായി കാസര്‍കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നെല്ലിക്കുന്ന് നടന്നുനീങ്ങിയപ്പോള്‍ കൈകൊടുത്തും കൈവീശിയും ജനങ്ങള്‍ സ്വീകരിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാനോടും നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം എന്നിവരോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും എം.എല്‍.എയോടൊപ്പം വോട്ട് ചോദിച്ചിറങ്ങി.
എന്‍.എ.നെല്ലിക്കുന്നിന്റെ എതിരാളി ആരെന്ന് ഇനി ഏതാനും ദിവസങ്ങള്‍ക്കകം അറിയാന്‍ കഴിയും. ബി.ജെ.പിയില്‍ ഇത്തവണ ഒന്നിലേറെ പേരുകള്‍ പറഞ്ഞുകള്‍ക്കുന്നുണ്ട്. കഴിഞ്ഞതവണ എന്‍.എ.നെല്ലിക്കുന്നിനോട് ശക്തമായ പോരാട്ടം കാഴ്ചവെച്ച പ്രമീള സി നായ്കിനെ തന്നെ ഇത്തവണയും രംഗത്തിറക്കിയേക്കുമെന്ന് പറയപ്പെടുന്നു. എന്നാല്‍ സംസ്ഥാന ജനറല്‍ കെ.സുരേന്ദ്രന്‍ കാസര്‍കോട്ട് മത്സരിച്ചേക്കുമെന്നും സുചനയുണ്ട്. ബി.ജെ.പി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ഈ മണ്ഡലത്തില്‍ വിജയക്കണമെങ്കില്‍ എന്‍.എ.നെല്ലിക്കുന്നിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.
പാരമ്പര്യമായി എല്‍.ഡി.എഫ് ഐ.എന്‍.എല്ലിന് നല്‍കി വന്ന സീറ്റാണ് കാസര്‍കോട്. എന്നാല്‍ ഇത്തവണ ചാവേറാവാനില്ലെന്ന് ഐ.എന്‍.എല്‍ എല്‍.ഡി.എഫ് നേതൃത്വത്തെ അറിയിച്ചതോടെ ആരുമത്സരിക്കുമെന്നതിനെക്കുറിച്ച് ഇനിയും ചര്‍ച്ച തുടരുകയാണ്. സി.പിഎം കാറഡുക്ക ഏരിയ സെക്രട്ടറി സിജി മാത്യ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ.പി.പി.ശ്യാമളദേവി, ഇ.പത്മാവതി എന്നിവരുടെ പേരാണ് പ്രധാനമായും പറഞ്ഞുകേള്‍ക്കുന്നത്.
ഏറെ നേരത്തെ പ്രചാരണവും വോട്ടഭ്യര്‍ത്ഥനയും തുടങ്ങിയെങ്കിലും വിജയത്തിലേക്ക് കടുത്ത പോരാട്ടം തന്നെ വേണ്ടിവരുമെന്നാണ് കാസര്‍കോട്ടെ കാറ്റ് സൂചിപ്പിക്കുന്നത്.

 

KCN

more recommended stories