നികുതി വെട്ടിച്ച് കടത്തിയ കുരുമുളകും അടക്കയും പിടിച്ചു; 8.62 ലക്ഷം പിഴ ഈടാക്കി

കാസര്‍കോട്: നികുതി വെട്ടിച്ച് കേരളത്തില്‍നിന്ന് മഞ്ചേശ്വരംവഴി അതിര്‍ത്തി കടത്താന്‍ ശ്രമിച്ച കുരുമുളകും അടയ്ക്കയും മഞ്ചേശ്വരം കൊമേഴ്‌സ്യല്‍ ടാക്‌സ് ചെക്ക്‌പോസ്റ്റ് അധികൃതര്‍ പിടിച്ചെടുത്തു. 47 ലക്ഷം രൂപയുടെ ചരക്കുകളാണ് കഴിഞ്ഞദിവസം ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.വി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. നികുതിയും പിഴയും ഇനത്തില്‍ 8.62 ലക്ഷം രൂപ ഈടാക്കി വിട്ടുകൊടുത്തു.
പാലക്കാട്ടുനിന്ന് ജയ്പൂരിലേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് ചരക്ക് മഞ്ചേശ്വരത്ത് പിടിയിലായത്.
വിഷുവിപണി ലക്ഷ്യമിട്ട് നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കവെ 2.75 കോടി രൂപയുടെ വസ്തുക്കള്‍ ചെക്ക്‌പോസ്റ്റ് അധികൃതര്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പിടിച്ചു. നികുതിയും പിഴയും ഇനത്തില്‍ 75 ലക്ഷം രൂപ ഈടാക്കി അവ വിട്ടുകൊടുക്കുകയായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, പഌസ്റ്റിക് സാധനങ്ങള്‍, ചെരുപ്പ്, വാച്ച്, മൊബൈല്‍ അനുബന്ധ സാമഗ്രികള്‍ എന്നിവയാണ് പിടിച്ചത്. ഓഫീസര്‍മാരായ കെ.ശശികുമാര്‍, കെ.വിജയകുമാര്‍, സി.എം.സുനില്‍കുമാര്‍, സി.ആര്‍.രാജന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വംനല്കി.

KCN

more recommended stories