നെല്ലിക്കുന്ന് കടപ്പുറത്ത് അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

nelikunnuനെല്ലിക്കുന്ന് : നെല്ലിക്കുന്ന് കടപ്പുറത്ത് അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ലൈറ്റ് ഹൗസിനു സമീപമാണ് തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. ഏകദേശം 40 വയസു പ്രായം തോന്നിക്കുന്ന മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. മുഖം വികൃതമായ നിലയിലാണ്. നീല ജീന്‍സ് പാന്റും നീലയും ചുവപ്പും വരയോടുകൂടിയ വെള്ള ഷര്‍ട്ടുമാണ് വേഷം. ഷൂസും ബെല്‍ട്ടും ധരിച്ചിട്ടുണ്ട്. വലതു കൈതണ്ടയില്‍ പച്ചകുത്തിയിട്ടുണ്ട്. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

KCN

more recommended stories