ജയശ്രിയുടെ നൊമ്പരം അവരെ കരയിപ്പിച്ചു അല്‍ടയര്‍ മോട്ടോര്‍സിലെ ജീവനക്കാര്‍ പിരിച്ചെടുത്തത് അരലക്ഷം രൂപ

mafeesaകാസര്‍കോട്: അമ്മയുടെ ചികിത്സ ചിലവ് താങ്ങാനാവാതെ പകച്ചുപോയ ജയശ്രിയുടെ മുന്നിലേക്ക് ആശ്വാസത്തിന്റെ വെളിച്ചമായാണ് നന്മ വറ്റാത്ത മനുഷ്യര്‍ ഓടിയെത്തുന്നത്. ഏറ്റവും ഒടുവിലായി ദുബൈ ആസ്ഥാനമായുള്ള അല്‍ ടയേര്‍സ് മോട്ടോര്‍സിലെ ജീവനക്കാര്‍ അരലക്ഷം രൂപയാണ് ആ പാവം പെങ്ങള്‍ക്കുവേണ്ടി പിരിച്ചെടുത്തത്.

ജയശ്രിയുടെ ദനയീയ കഥ കെ.സി.എന്‍ വാര്‍ത്തയിലൂടെ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയ ജീവനക്കാര്‍ അവള്‍ക്കുവേണ്ടി കൈക്കോര്‍ക്കുകയായിരുന്നു. അല്‍ ടയര്‍ മോട്ടോര്‍സ് ജീവനക്കാരുടെ പ്രതിനിധി ശശി കോതാറമ്പത്ത് ജയശ്രിയുടെ അമ്മ ചികിത്സയില്‍ കഴിയുന്ന കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി തുക കൈമാറി. ദുബൈ ആസ്ഥാനമായുള്ള അല്‍.ടയര്‍ മോട്ടോര്‍സ് എന്ന കമ്പനിയിലെ ഡി.ഐടി ബോഡി ഷോപ്പ് സെക്ഷ്‌നില്‍പ്പെട്ട നൂറോളം ജീവനക്കാരാണ് തുക സമാഹരിച്ചത്. ജയശ്രിക്കും അമ്മയ്ക്കും തുക കൈമാറാനായി ശശിക്ക് പുറമെ അദ്ദേഹത്തിന്റെ ഭാര്യ സുധയും മക്കളായ ആകാശും ആലിയയും എത്തിയുരുന്നു.
മകളെ കൊളജില്‍ ചേര്‍ക്കാന്‍ വരുന്നതിനിടയില്‍ ആറു മാസം മുമ്പാണ് ജയശ്രിയുടെ അമ്മ ബസില്‍ നിന്ന് തെറിച്ച് വീണ് അബോധാവസ്ഥയിലായത്. അമ്മയ്ക്കു മകളും മകള്‍ക്ക് അമ്മയും മാത്രമേയുണ്ടായിരുന്നു. അമ്മ ഗുരതരാവസ്ഥയിലായതോടെ പകച്ചുപോയ ജയശ്രിയുടെ ദുരിതം കെ.സി.എന്നില്‍ വാര്‍ത്തയായപ്പോള്‍ നന്മവറ്റാത്ത മനുഷ്യര്‍ ഒന്നടങ്കം കൈകോര്‍ക്കുകയായിരുന്നു. എട്ടുലക്ഷത്തോളം രൂപയാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ഒഴുകിയെത്തിയത്.
മംഗലാപുരത്തെ രണ്ടു മാസം നീണ്ട ചികിത്സക്കുമാത്രം മൂന്നുലക്ഷത്തിലേറെ വേണ്ടിവന്നു. പിന്നീട് ഇപ്പോള്‍ മൂന്നു മാസത്തോളമായി കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും കഴിയുന്നു. ഇവിടെയും നാലു ലക്ഷത്തോളം ബില്ല് വരും. മരുന്നിനുള്ള പണം വേറെയും കണ്ടെത്തണം. മേല്‍ക്കൂരയില്ലാത്ത ചുമരു മാത്രമുള്ള വീടും അമ്മയുടെ ചികിത്സയും ഒരു ചോദ്യചിഹ്‌നം മാത്രമാകുമ്പോഴാണ് ഇതുപോലുള്ള നല്ല മനുഷ്യര്‍ സഹായവുമായി ഓടിയെത്തുന്നത്. ജോലിതിരക്കിനിടയില്‍ പാവങ്ങളുടെ ദു:ഖം തിരിച്ചറിയുന്ന അല്‍ ടയര്‍ മോട്ടോര്‍സിലെ ജീവനക്കാര്‍ നന്മയുടെ പുതിയ പാഠമാണ് പകര്‍ന്നുകൊണ്ടിരിക്കുന്നത്.

 

KCN

more recommended stories